സാമൂഹ്യ ക്ഷേമപെൻഷൻ മസ്റ്ററിംഗ് തീയതി 2026 ഒക്ടോബർ 31 വരെ ദീർഘിപ്പിച്ചു
September 29, 2026
2025 ഡിസംബർ 31 വരെ സാമൂഹ്യ സുരക്ഷാ/ക്ഷേമനിധി ബോർഡ് പെൻഷൻ അനുവദിക്കപ്പെട്ട ഗുണഭോക്താക്കൾക്ക് വാർഷിക മസ്റ്ററിംഗിനായി 17.07.2026 മുതൽ 30.09.2026 സമയം അനുവദിച്ചിരുന്നു. നിലവിൽ പ്രസ്തുതാ സമയപരിധി 2026 ഒക്ടോബർ 31 വരെ ദീർഘിപ്പിച്ചു നൽകിയിട്ടുണ്ട്. ടി സമയപരിധിക്കുള്ളിൽ എല്ലാ ഗുണഭോക്താക്കളും മസ്റ്ററിംഗ് പൂർത്തിയാക്കേണ്ടതാണ്.