വാഴയൂർ ഗ്രാമപഞ്ചായത്തിന്‍റെ ഔദ്യോഗിക വെബ് സൈറ്റിലേക്ക് സ്വാഗതം ഓപ്പറേഷൻ തൂഫാൻ 2.0 - വാഴയൂർ ഗ്രാമ പഞ്ചായത്തില്‍ ലഹരിവിരുദ്ധ ജനകീയ പ്രചാരണപരിപാടികളുടെ ഉദ്ഘാടനം 28.09.2026 തിങ്കളാഴ്ച 11 മണിക്ക് പ്രസിഡന്‍റ് ശ്രീമതി.അമീനകുമാരി ടീച്ചർ നിര്‍വ്വഹിച്ചു
ശ്രീ.ഉണ്ണിപ്പെരവൻ പി കെ

വാഴയൂർ ഗ്രാമ പഞ്ചായത്തിലെ പൊന്നേംപാടത്ത് കള്ളിപുറത്ത് വീട്ടിൽ പുന്നത്ത് മൂത്തേടത്ത് രാമൻ്റെയും ചെറുകാവ് പഞ്ചായത്തിലെ കുന്നത്തുകുളത്തിൽ ചിരുതയുടേയും മകനായി 1959 മാർച്ച് 4 ന് പി.കെ ഉണ്ണിപെരവൻ ജനിച്ചു.

വിദ്യാഭ്യാസം

1 മുതൽ 4 വരെ പത്മ എൽ.പി സ്‌കൂൾ പൊന്നേംപാടം

5 മുതൽ 7 വരെ പത്മ യു.പി സ്‌കൂൾ കാരാട്

8 മുതൽ 10 വരെ രാമനാട്ടുകര ഹൈസ്‌കൂൾ വൈദ്യരങ്ങാടി പി.ഡി.സി കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കറസ്പോണ്ടൻ്റ് കോഴ്സ്

തൊഴിൽ :

 

  • 1977-78 കാലയളവിൽ കൊച്ചിയിലെ ന്യൂ ഇന്ത്യ ഫിഷറീസ് ലിമിറ്റഡ് കമ്പനിയിൽ കേന്റീൻ തൊഴിലാളി.
  • 1979 മുതൽ 1982 കാലയളവിൽ ഓടു കമ്പനിയിലേക്ക് കളിമൺ കയറ്റ് തൊഴിലാളി
  • 1983 മുതൽ 1989 വരെ ഫറോക്കിലെ ഹിന്ദുസ്ഥാൻ ഓട്ടുകമ്പനിയിൽ തൊഴിലാളിയായി പ്രവർത്തിച്ചു.
  • 1990 മുതൽ 1991 വരെ വയനാട് ജില്ലയിലെ വയനാട് ടൈൽസ് എന്ന പാർണർഷിപ്പ് സ്ഥാപനത്തിന്റെ പാട്‌ണർ പ്രവർത്തിച്ചു.
  • 1991 ൽ വയനാട് ജില്ലയിൽ മലനാട് ടൈൽസ് & ക്ലേ പ്രൊഡക്‌ട് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി ആരംഭിക്കുകയും 1991 മുതൽ 2008 വരെ മാനേജിംഗ് ഡയറക്ടർ ആയി പ്രവർത്തിച്ചു.
  • 2008 മുതൽ 2015 വരെ വയനാട്ടിലെ പനമരത്തെ രാമൻസ് ക്ലേ പ്രൊഡക്ട് എന്ന പാർട്‌ണർഷിപ്പ് സ്ഥാപനത്തിലെ മാനേജിംഗ് പാർട്‌ണർ ആയിരുന്നു.
  • 2013 മുതൽ വയനാട്ടിലെ പനമരത്തെ പൊൻവയൽ ടൈൽസ് എന്ന സ്ഥാപനത്തിന്റെ പാർട്‌ണർ ആണ്.
  • A 2023 മുതൽ പനമരത്ത് വയൽനാട് ഹോംസ്റ്റേ എന്ന സ്ഥാപനം നടത്തുന്നു.

പൊതുപ്രവർത്തനം

  •  1969 ൽ ബാലസംഘത്തിൽ അംഗമായി 1978 ൽ കെ.എസ്.വൈ.എഫ് ൽ അംഗമായി.
  • 1980 ൽ സി.പി.എം പൊന്നേംപാടം ബ്രാഞ്ച് കമ്മറ്റി അംഗമായി പിന്നീട് ബ്രാഞ്ച് സെക്രട്ടറിയായി.
  • 1975 ൽ ടി.ടിഎ കലാസമിതിയിൽ അംഗമായി.
  • 1984 ൽ പൊന്നേംപാടം കലാസമിതിയുടെ സ്ഥാപക അംഗവും പിന്നീട് സെക്രട്ടറിയുമായി.
  • 1989 മുതൽ സി.പി.ഐ അംഗമായി, 1995 ൽ സി.പി.ഐ കൊണ്ടോട്ടി മണ്ഡലം കമ്മറ്റി അംഗമായി. 2001 ൽ സി.പിഐ അംഗത്വം ഉപേക്ഷിച്ചു.
  • 2021 ൽ സി.പി.എം പൊന്നേംപാടം ബ്രാഞ്ച് കമ്മറ്റി അംഗമായി. നിലവിൽ സി.പി.എം വിരിപ്പാടം ബ്രാഞ്ച് കമ്മറ്റി അംഗം.
  • 1988 ൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പൊന്നേംപാടത്തു നിന്നു സ്വതന്ത്രനായി മത്സരിച്ച് പരാജയപ്പെട്ടു.
  • 1995 ൽ പൊന്നേംപാടത്തു നിന്ന് വാഴയൂർ ഗ്രാമ പഞ്ചായത്തിലേക്ക് സി.പി.ഐ പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടു.
  • 2005 ൽ കാരാട് നിന്നും വാഴയൂർ ഗ്രാമ പഞ്ചായത്തിലേക്ക് സി.പി.ഐ സ്വതന്ത്രനായി തെരഞ്ഞെടുക്കപ്പെട്ടു.
  • 2015 ൽ വീണ്ടും പൊന്നേംപാടത്തു നിന്നും വാഴയൂർ ഗ്രാമ പഞ്ചായത്തിലേക്ക് സ്വതന്ത്രനായി മത്സരിച്ചു തെരഞ്ഞടുക്കപ്പെട്ടു.
  • 2025 ൽ വിരിപ്പാടം വാർഡിൽ നിന്നും വാഴയൂർ ഗ്രാമ പഞ്ചായത്തിലേക്ക് സി.പി.എം(എൽ.ഡി.എഫ്) സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച് തെരഞ്ഞെടുക്കപ്പെട്ടു. നിലവിൽ വാഴയൂർ ഗ്രാമ പഞ്ചായത്തിലെ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാനാണ്.

കുടുംബം

  • 2001 ൽ വിവാഹിതനായി
  • ഭാര്യ-ശാന്തകുമാരി.ടി (റിട്ടേയഡ് പ്രീ മെട്രിക് ഹോസ്റ്റൽ വാർഡൻ
  • 2002 ൽ ആദ്യത്തെ കുട്ടി ജനിച്ചു. അർജ്ജുൻ.പി.കെ (നിലവിൽ എം.സി.എ സ്റ്റുഡൻ്റ് വടകര എഞ്ചിനീയറിംഗ് കോളേജ്)
  • 2003 ൽ രണ്ടാമത്തെ കുട്ടി ജനിച്ചു. അജയ്.പി.കെ(നിലവിൽ എം.ബി.ബി.എസ് സ്റ്റുഡന്റ് പരിയാരം ഗവൺമെൻ്റ് മെഡിക്കൽ കോളേജ് കണ്ണൂർ)


 

ചെയർമാൻ, ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി

വാർഡ് നമ്പറും പേരും
5, വിരിപ്പാടം

വാട്സ് ആപ്പ് നമ്പർ
9847246048

ജനന തീയതി
12-11-1959

വിവാഹ നില
വിവാഹിതൻ

തൊഴിൽ:
സോഷ്യൽ സർവ്വീസ്

മൊബൈൽ നമ്പർ
9847246048

ലിംഗം
പുരുഷൻ

വിദ്യാഭ്യാസം
പ്രീഡിഗ്രി

പാർട്ടി
സ്വതന്ത്രൻ

വിലാസം

5 / 4/215 , Punnath Kallippurath House
Ponnempadam , Karad Paramba P.O , Malappuram
Kerala - 673632

ശ്രീ.ഉണ്ണിപ്പെരവൻ പി കെ